തൃശൂര്‍ : തൃശൂര്‍ പൂരമെന്നാല്‍ അതൊരു വികാരമാണ്. ലക്ഷോപലക്ഷങ്ങളുടെ സിരകളില്‍ പൂരാവേശം നിറയ്ക്കുന്ന വികാരം. വര്‍ഷത്തിലൊന്നു വരുന്ന തൃശൂര്‍ പൂര...
തൃശൂര്‍ : തൃശൂര്‍ പൂരമെന്നാല്‍ അതൊരു വികാരമാണ്. ലക്ഷോപലക്ഷങ്ങളുടെ സിരകളില്‍ പൂരാവേശം നിറയ്ക്കുന്ന വികാരം. വര്‍ഷത്തിലൊന്നു വരുന്ന തൃശൂര്‍ പൂരത്തിന് ആരാധകരും നിരവധിയാണ്. എന്നാലിപ്പോള്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരു മിനി പൂരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പാറമേക്കാവ് ദേവസ്വം.
ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. റോഡ്‌ഷോയ്ക്കിടയില്‍ പ്രധാനമന്ത്രി 'പൂര'ത്തിനു മുന്‍പിലെത്തുന്ന വിധമാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.
തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിലെ പ്രതിസന്ധി പരിഹരിക്കനും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനുമാണ് നീക്കം. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മാര്‍പാപ്പയുടെ തൃശ്ശൂര്‍ സന്ദര്‍ശനസമയത്തും ഇത്തരത്തില്‍ മിനി പൂരം ഒരുക്കിയിട്ടുണ്ട്.
Key words: Modi, Paramekkavu, Mini Pooram
COMMENTS