ഭോപ്പാല്‍: ''നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലാണ്. മോദിജിയുടെ ഹൃദയത്തിലും സംസ്ഥാനമാണുള്ളത്. ...
ഭോപ്പാല്‍: ''നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലാണ്. മോദിജിയുടെ ഹൃദയത്തിലും സംസ്ഥാനമാണുള്ളത്. മോദിയോട് ജനങ്ങള്‍ക്ക് അപാരമായ വിശ്വാസമുണ്ട്. അദ്ദേഹം ഇവിടെ പൊതുയോഗങ്ങള്‍ നടത്തുകയും ജനഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് വിജയം കാണുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബി.ജെ.പി ലീഡ് തുടരുമ്പോള്‍ എല്ലാ ക്രെഡിറ്റും മോദിക്ക് നല്‍കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് വിജയത്തിന്റെ കാരണമെന്നും ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ വലിയ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ ഇരട്ട എഞ്ചിന്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ക്ഷേമപദ്ധതികള്‍ ബിജെപി ശരിയായി നടപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
Key words: Kerala, Modi, Shivraj Sing Chauhan
COMMENTS