പത്തനംതിട്ട: ശബരിമലയിലെ പാളിപ്പോയ സുരക്ഷാ സംവിധാനങ്ങളില്‍ പൊലീസിനൊപ്പം പഴി കേള്‍ക്കുന്നുണ്ട് ദേവസ്വം ബോര്‍ഡും. ഇപ്പോഴിതാ ദര്‍ശനത്തിനെത്തുന്ന...
പത്തനംതിട്ട: ശബരിമലയിലെ പാളിപ്പോയ സുരക്ഷാ സംവിധാനങ്ങളില്‍ പൊലീസിനൊപ്പം പഴി കേള്‍ക്കുന്നുണ്ട് ദേവസ്വം ബോര്‍ഡും. ഇപ്പോഴിതാ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീര് വീഴ്ത്തില്ലെന്ന പ്രസ്താവനയുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് രംഗത്തെത്തി.
തീര്‍ത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി, ദേവസ്വം ബോര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്സില്‍ യാത്ര ചെയ്ത ഒരു കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
എരുമേലിയില്‍ നടന്നത്, രക്ഷാകര്‍ത്താവ് ആവശ്യങ്ങള്‍ക്കായി ബസ്സില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി അച്ഛനെ കാണാതെ ആശങ്കപ്പെട്ടതാണ്. വളരെ പെട്ടെന്ന് തന്നെ അച്ഛന് തിരിച്ചെത്തിയതോടെ കുട്ടിയുടെ ആശങ്ക പരിഹരിക്കപ്പെട്ടതുമാണ്. രക്ഷാകര്‍ത്താവിനെ കാണാതെ കുട്ടികള്‍ ആശങ്കപ്പെടുന്നത് സര്‍വ്വസാധാരണം. മാധ്യമങ്ങള്‍ക്ക് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, തെറ്റുകള്‍ പരമാവധി പരിഹരിക്കുകയും ചെയ്യും. അല്ലാതെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.
Key words: Sabarimala, Issue, Devaswom Minister K. Radhakrishnan
COMMENTS