Navakerala sadas clash in Kattakkada
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസ് നടക്കുന്ന കാട്ടാക്കടയില്‍ സംഘര്‍ഷം. കാട്ടാക്കട മണ്ഡലത്തില്‍ നിന്ന് അരുവിക്കരയിലേക്ക് നവകേരള ബസ് കടന്നു പോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി.
കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു.
ബസിനു പിന്നില്‍ വന്ന വാഹനങ്ങളില്‍ നിന്നും ഇറങ്ങിയ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. കാറിന്റെ ഡോര്‍ തുറന്നും മറ്റും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
നാളെ നവകേരള സദസ് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് വന്‍ സംഘര്‍ഷമാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും നവകേരള സദസുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു. ബസ് കടന്നുപോയതിനു ശേഷം തുടര്‍ച്ചയായി ആക്രമമങ്ങളുണ്ടായി.
പൊലീസ് സ്റ്റേഷനില്‍ കയറി യൂത്ത് കോണ്‍ഗ്രസുകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.
Keywords: Navakerala sadas, Chief minister, Kattakkada, Clash
COMMENTS