ലോക നേതാക്കളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ മിക്കപ്പോഴും ഒന്നാമതെത്തുന്ന നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്...
ലോക നേതാക്കളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ മിക്കപ്പോഴും ഒന്നാമതെത്തുന്ന നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. യുട്യൂബ് ചാനലില്‍ 20 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ നേതാവായി പ്രധാനമന്ത്രി മാറിയിരിക്കുന്നു. 2 കോടിയിലധികം ആളുകള്‍ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാരം.
പ്രധാനമന്ത്രിയുടെ വിവിധ വീഡിയോകള്‍ ഈ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ലൈവ് ടെലികാസ്റ്റും ഈ ചാനലില്‍ കാണാം. പ്രധാനമന്ത്രി മോദി രാജ്യത്തും ലോകത്തും ഏത് പരിപാടിയില്‍ പങ്കെടുത്താലും ഈ ചാനലിലൂടെ കാണാനും കേള്‍ക്കാനും കഴിയും.
Key words: Narendra Modi, YouTube, Subscribers
COMMENTS