ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത...
ഐസ്വാള്‍: മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 27 സീറ്റുകളും തൂത്തുവാരിയാണ് സെഡ് പി എം വിജയം കുറിച്ച് ഭരണം പിടിച്ചത്. ഭരണകക്ഷിയായ എം എന്‍ എഫ് 10 സീറ്റിലേക്ക് ചുരുക്കപ്പെട്ടു. ബി ജെ പി രണ്ടു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ഒതുങ്ങി.
എം എന്‍ എഫിന് തിരിച്ചടിയായി മുഖ്യമന്ത്രി സോറം താങ് കയും ഉപമുഖ്യമന്ത്രി തോന്‍ലുവയും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലോല്‍സോട്ടയും തോറ്റവരില്‍പ്പെടുന്നു.
സെഡ് പി എം തലവനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ലാല്‍ഡുഹോമ സെര്‍ച്ചിപ്പ് മണ്ഡലത്തില്‍ നിന്നും വിജയിച്ചു. മിസോറാമില്‍ സെഡ് പി എം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ലാല്‍ഡുഹോമ പറഞ്ഞു. മുന്‍ ഐ പി എസ് ഓഫീസറാണ് ലാല്‍ഡുഹോമ. ആറു പാര്‍ട്ടികളുടെ സഖ്യമായ സെഡ് പി എം 27 സീറ്റുകളിലാണ് മത്സരിച്ചത്.
COMMENTS