തിരുവനന്തപുരം: ഗണേഷിന്റെ സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സിയിലും കൂട്ട സ്ഥലംമാറ്റം നടത്തി. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍ ജ...
തിരുവനന്തപുരം: ഗണേഷിന്റെ സത്യ പ്രതിജ്ഞയ്ക്ക് മുമ്പ് കെ.എസ്.ആര്‍.ടി.സിയിലും കൂട്ട സ്ഥലംമാറ്റം നടത്തി. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ട് സി.എം.ഡി ബിജു പ്രഭാകറാണ് ഉത്തരവിറക്കിയത്.
മെക്കാനിക്കല്‍ വിഭാഗത്തില്‍ 28 പേര്‍ക്കും കണ്ടക്ടര്‍ വിഭാഗത്തില്‍ 41 പേര്‍ക്കും ഡ്രൈവര്‍ വിഭാഗത്തില്‍ 47 പേര്‍ക്കുമാണ് ട്രാന്‍സ്ഫര്‍ ലഭിച്ചത്. നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചിരുന്നു.
പുതിയ മന്ത്രി വരും മുമ്പേ മോട്ടോര്‍ വാഹന വകുപ്പിലും കൂട്ട സ്ഥലം മാറ്റ ഉത്തരവ് വന്നിരുന്നു. 57 പേര്‍ക്കാണ് സ്ഥലം മാറ്റ ഉത്തരവ് നല്‍കിയിരുന്നത്. ഇതിനൊപ്പം 18 ആര്‍.ടി.ഒമാര്‍ക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നല്‍കിയിരുന്നു.
വകുപ്പില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും മാറ്റങ്ങളിലൂടെ കടന്നുപോകുമെന്നും മന്ത്രിപദം ലഭിക്കുംമുമ്പേ ഗണേഷ് പറഞ്ഞിരുന്നു.
COMMENTS