തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ആരെയും വ്യക്തിപരമായി അവഹേളിക്കു...
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍.
ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.
താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ലെന്നും രഞ്ജിത്തിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
23 ന് ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ മന്ത്രി പരാതിക്കാരെ വിളിച്ചു വരുത്തി അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും രഞ്ജിത്തിനോട് വിശദീകരണം തേടുമെന്നും പറഞ്ഞു.
നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം, വ്യക്തിപരമായ തര്‍ക്കങ്ങളാണെല്ലാമെന്നും അക്കാദമിയുടെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Keu words: Renjith, Saji Cheriyan
COMMENTS