സൗദി: സൗദിയിലെ ജിസാനിലുള്ള ദര്‍ബ് എന്ന സ്ഥലത്ത് മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ഒന്നാം മൈല്‍ കൂമ്പാറ, ചേരിക്ക...
സൗദി: സൗദിയിലെ ജിസാനിലുള്ള ദര്‍ബ് എന്ന സ്ഥലത്ത് മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്, ഒന്നാം മൈല്‍ കൂമ്പാറ, ചേരിക്കപ്പാടം സ്വദേശി ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) കൊല്ലപ്പട്ടത്.
ഇന്നലെ രാത്രി സൗദി സമയം ഒമ്പത് മണിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്‌ളാദേശി സ്വദേശികളില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു
മജീദ് ജോലി ചെയ്തിരുന്ന കടയില്‍ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Key words: Pravasi, Death, Kerala
COMMENTS