Malavika Jayaram got engaged
ചെന്നൈ: താരദമ്പദികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം ലളിതമായ ചടങ്ങുകളോടെ നടന്നു. നവനീത് ഗിരീഷാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. സഹോദരന്‍ കാളിദാസിന്റെ കൈപിടിച്ചാണ് മാളവിക വേദിയിലെത്തുന്നത്.
കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. മോഡലായ തരിണിയാണ് കാളിദാസന്റെ ഭാവി വധു. അടുത്തിടെ കാളിദാസിന്റെ കല്യാണത്തെക്കുറിച്ച് മാധ്യമങ്ങളോട് പാര്‍വതി സംസാരിച്ചിരുന്നു. കാളിദാസിന്റെയല്ല മാളവികയുടെ കല്യാണമാണ് ആദ്യം നടക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.
Keywords: Malavika Jayaram, Engagement, Navaneeth Gireesh
COMMENTS