Mahua Moitra expelled from Lok Sabha
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി. ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തിയ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ലോക്‌സഭയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചശേഷം മഹുവ മൊയ്ത്രയെ പുറത്താക്കുകയായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു.
കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്നും മഹുവ മൊയ്ത്രയ്ക്ക് അവരുടെ ഭാഗം സംസാരിക്കാന്‍ അവസരം കൊടുക്കണമെന്നുമൊക്കെയുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ യാതൊരാവശ്യവും പരിഗണിക്കാതെയാണ് സ്പീക്കര്‍ ഓം ബിര്‍ളയുടെ നടപടി.
Keywords: Lok Sabha, Mahua Moitra, MP, Expelled
COMMENTS