Mahila morcha protest
തിരുവനന്തപുരം: ഡി.ജി.പിയുടെ വസതിയിലേക്ക് നടന്ന മഹിളാ മോര്‍ച്ച മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാലു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ വിപരീത വിധി പൊലീസ് വീഴ്ച കാരണമാണെന്നു ചൂണ്ടിക്കാട്ടിയാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ഡി.ജി.പിയുടെ വസതിയില്‍ തള്ളിക്കയറി പ്രതിഷേധിച്ചത്.
പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അറിഞ്ഞിരുന്നുമില്ല. ഇതേതുടര്‍ന്നാണ് ഇതു റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ പ്രതി ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Mahila morcha protest, media persons, DGP, Case
COMMENTS