ന്യൂഡല്‍ഹി : പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് സഭയില്‍ വിമാനത്താവള മാതൃകയിലുള്ള സുരക്ഷാ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രത...
ന്യൂഡല്‍ഹി : പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് സഭയില്‍ വിമാനത്താവള മാതൃകയിലുള്ള സുരക്ഷാ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. സന്ദര്‍ശകര്‍ സാധാരണയായി അവര്‍ക്ക് അനുവദിച്ച സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് ഗാലറിയില്‍ നിന്ന് പുറത്തുകടക്കണമെന്നും എന്നാല്‍ ഇവിടെ അത് ലംഘിച്ചതായും എംപിമാര്‍ ആരോപിച്ചു. അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രതികളായ സാഗര്‍ ശര്‍മയും മനോരഞ്ജനും അരമണിക്കൂറോളം അവിടെ തങ്ങിയത് നിയമ ലംഘനമാണെന്നാണ് എംപിമാരുടെ ആരോപണം.
സംഭവത്തിന്റെ പശ്ചാതലത്തില്‍ സന്ദര്‍ശക പാസുകള്‍ സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹി പോലീസുമായി ചര്‍ച്ച നടത്തിവരികയാണെന്നും പാര്‍ലമെന്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. 150 സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവെങ്കിലും പാര്‍ലമെന്റിലുണ്ടെന്ന് പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ അറിയിച്ചു. കൂടാതെ എംപിമാര്‍ക്ക് പ്രത്യേക പ്രവേശന കവാടം അനുവദിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
പാര്‍ലമെന്റിന്റെ എല്ലാ ഗേറ്റുകളിലും പ്രവേശന ക്രമീകരണങ്ങള്‍ നവീകരിക്കുമെന്നും ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കുമെന്നും ലോക്സഭാ സ്പീക്കര്‍ പറഞ്ഞു.
Key words: Lok Sabha, Security breach, Full body scanners,
COMMENTS