പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ജനതാദള്‍ (യുണൈറ്റഡ്) തലവനായേക്കുമെന്ന് സൂചന. തീരുമാനം ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ ചേര...
പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും ജനതാദള്‍ (യുണൈറ്റഡ്) തലവനായേക്കുമെന്ന് സൂചന. തീരുമാനം ഡിസംബര്‍ 29 ന് ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. നിലവിലെ അധ്യക്ഷന്‍ രജീവ് രഞ്ജന്‍ സിങ്ങെന്ന ലാലന്‍ സിംഗിന് പകരമായിരിക്കും നിതീഷ് കുമാര്‍ സ്ഥാനമേറ്റെടുക്കുക.
ലാലന്‍ സിംഗിന്റെ പ്രവര്‍ത്തന രീതിയിലും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനോടും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോടും ഉള്ള അടുപ്പവും നിതീഷ് കുമാറിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം നിതീഷ് കുമാര്‍ തന്നെ ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ഗറില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ ലാലന്‍ സിംഗ് ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അദ്ദേഹം ആര്‍ജെഡി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ഈ ഊഹാപോഹങ്ങള്‍ക്കിടെയാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
Key words: Lalan Singh, Nitish Kumar, JDU
COMMENTS