K.Sudhakaran MP in Loksabha about Navakerala sadas
ന്യൂഡല്‍ഹി: നവകേരള സദസുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ലോക്‌സഭയില്‍. ഇതു സംബന്ധിച്ച് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി.
നവകേരള സദസുമായി ബന്ധപ്പെട്ട് വി.ഐ.പി സുരക്ഷയെന്ന പേരില്‍ പൊലീസ് പലയിടങ്ങളിലും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നുവെന്നും കെ.സുധാകരന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്തുഞെരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Keywords: Loksabha, K.Sudhakaran MP, Nava Kerala Sadas
COMMENTS