KSU approaches court against CM's gunmen
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്.
ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സ്വാഭാവിക സംഭവം മാത്രമാണിതെന്ന മട്ടില്‍ വിഷയം നിസാരമാക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുപോലെ സുരക്ഷാ ജീവനക്കാരുടെ സ്വാഭാവിക നടപടി മാത്രമാണെന്നതായിരുന്നു ആലപ്പുഴ ഡി.വൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയത്. ഇതേതുടര്‍ന്നാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.
Keywords: KSU, Court, CM, Gunman
COMMENTS