കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാ...
കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാത്തന്നൂര്‍ സ്വദേശി കെ.ആര്‍.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്.
കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്നാണ് ഇയാള്‍ പറയുന്നത്. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നത്താണ് ഇവര്‍ താമസിച്ചിരുന്നത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. പ്രതികളെ അടൂര്‍ പൊലീസ് ക്യാംപിലെത്തിച്ചു.
കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചു. കസ്റ്റഡിയിലെടുത്ത നീല കാര്‍ കെഎപി ക്യാംപിലെത്തിച്ചു.
വര്‍ക്കല അയിരൂരില്‍ നിന്നാണ് ഒരു കാര്‍ കണ്ടെടുത്തത്. മറ്റൊരു കാര്‍ തെങ്കാശിയില്‍നിന്നും കണ്ടെടുത്തു.
പൊലീസ് പുറത്തിറക്കിയ പ്രതികളുടെ രേഖാ ചിത്രവും അന്വേഷണത്തില്‍ നിര്‍ണായകമായതായാണ് സൂചന. രേഖാ ചിത്രം ശ്രദ്ധയില്‍പ്പെട്ട അയിരൂര്‍ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിനു വിവരം നല്‍കി.
ഇയാളുടെ ഫേസ് ബുക്കിലെ ചിത്രങ്ങളില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
Key words: Ooyoor, Kidnapping, Kerala, Arrest
COMMENTS