കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെങ്കാശിയില്‍ നിന്നും ഇന്നലെ പിടിയിലായ ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാറും ഭാര്യയും മകളു...
കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തെങ്കാശിയില്‍ നിന്നും ഇന്നലെ പിടിയിലായ ചാത്തന്നൂര്‍ സ്വദേശികളായ പദ്മകുമാറും ഭാര്യയും മകളും ഇടയ്ക്കിടെ മൊഴി മാറ്റുന്നത് പൊലീസിനെ കുഴപ്പിക്കുന്നു. കേസില്‍ ഇയാള്‍ ആദ്യം നല്‍കിയ മൊഴി കളവാണെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ലെന്നും സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇത്തരത്തിലൊരു കടുംകൈക്ക് ഇവര്‍ മുതിര്‍ന്നതെന്നുമാണ് വിവരം.
തട്ടിക്കൊണ്ട് പോകലിനായി ഒരു വര്‍ഷം നീണ്ട പ്ലാനാണ് പത്മകുമാറിന്റെ കുടുംബം തയാറാക്കിയിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നല്‍കിയാല്‍ കുട്ടിയെ നല്‍കാമെന്ന് പേപ്പറില്‍ എഴുതി വെച്ചു. തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യില്‍ ഈ പേപ്പര്‍ നല്‍കാന്‍ കഴിഞ്ഞില്ല. കുടുംബത്തെ കടുത്ത സാമ്പത്തിക പ്രശ്നം അലട്ടിയിരുന്നതിനാണ് മോചനദ്രവ്യത്തിനായി ഇവര്‍ ഈ കുറ്റകൃത്യം ചെയ്തതെന്നാണ് വിവരം.
COMMENTS