Kollam child kidnap case
തിരുവനന്തപുരം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി കെ.ആര്‍ പത്മകുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷാ സെല്ലിലേക്ക് മാറ്റി. ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി ജി.സന്ദീപാണ് ഇയാള്‍ക്കൊപ്പം പ്രത്യേക സെല്ലിലുള്ളത്.
ജയിലില്‍ ഇയാള്‍ക്കെതിരെ ആക്രമണമുണ്ടായേക്കാമെന്ന നിരീക്ഷണത്തെതുടര്‍ന്നാണ് നടപടി. സെല്ലില്‍ 24 മണിക്കൂറും ജീവനക്കാരുടെ നിരീക്ഷണവും സിസി ടിവി നിരീക്ഷണവുമുണ്ട്.
അതേസമയം കേസിലെ മറ്റ് പ്രതികളായ ഇയാളുടെ ഭാര്യ അനിതാകുമാരിയും മകളും അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.
Keywords: Kollam child kidnap case, Padmakumar, Accused, Poojappura jail
COMMENTS