Kochadaiiyaan case: Bengaluru court grants bail to Latha Rajanikanth
ബംഗളൂരു: `കൊച്ചടൈയാന്‍' സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ നടന്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് ബംഗളൂരു മഡിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ട്ടൈസിങ് കമ്പനി നല്‍കിയ കേസിലാണ് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ട്, 25,000 രൂപ പണമടച്ചുമാണ് ജാമ്യം. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
മകള്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്ത കൊച്ചടൈയാന്റെ പോസ്റ്റ് പ്രൊഡ്യൂസര്‍ ആഡ് ബ്യൂറോ അഡ്വര്‍ട്ടൈസിങ് കമ്പനി ആയിരുന്നു. ഇവര്‍ സിനിമയ്ക്കായി നിക്ഷേപിച്ച 14.09 കോടി രൂപയ്ക്ക് ലത രജനികാന്തായിരുന്നു ജാമ്യം. ഈ തുക തിരികെ ലഭിച്ചില്ലെന്ന ആരോപണവുമായി കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Kochadaiiyaan case, Court, Bail, Latha Rajanikanth
COMMENTS