കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരവ്. കേസില്‍ ഒരാള്‍ കസ്റ്റഡിയിലായെന്നാണ് സൂചന. ചിറക്കര സ്വദേശ...
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരവ്. കേസില്‍ ഒരാള്‍ കസ്റ്റഡിയിലായെന്നാണ് സൂചന. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. അതേസമയം, കേസില്‍ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.
സംഭവത്തില്‍ പ്രതികള്‍ പയോഗിച്ച ഓട്ടോ കൊല്ലം രജിസ്‌ട്രേഷനിലുള്ളതെന്നാണ് വിവരം. ഓട്ടോയുടെ മുന്നില്‍ ചുമന്ന നിറത്തിലുളള പെയിന്റിംഗും മുന്നിലെ ഗ്ലാസില്‍ എഴുത്തുമുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ഓട്ടോയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് പൊലിസ് അറിയിച്ചു.
കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പൊലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. ഇവിടെ നിന്നും റജി ഉപയോഗിച്ചിരുന്ന ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഇതുവരെയും പൊലീസ് കാര്യമായ അറസ്റ്റോ പ്രതികളെ പിടികൂടാനോ സാധിച്ചിട്ടില്ല. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
COMMENTS