Ganesh Kumar will be appointed as transport minister
തിരുവനന്തപുരം: നിയുക്തമന്ത്രി കെ.ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം നല്‍കാന്‍ സി.പി.എം സെക്രട്ടേറിയറ്റില്‍ തീരുമാനം. നടന്‍ കൂടിയായ ഗണേഷ് കുമാര്‍ സിനിമാവകുപ്പ് കൂടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസ് (ബി) ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കുകയായിരുന്നു.
എന്നാല്‍ സി.പിഎമ്മിന്റെ കൈവശമുള്ള വകുപ്പ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി ഗണേഷ് കുമാറിനെ അറിയിക്കുകയായിരുന്നു. ഇന്നു വൈകിട്ട് നാലു മണിക്കാണ് ഗതാഗത മന്ത്രിയായി ഗണേഷ് കുമാറും തുറമുഖ - പുരാവസ്തു മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്യുന്നത്.
Keywords: K.B Ganesh Kumar, Transport minister, Cinema
COMMENTS