ന്യൂഡല്‍ഹി: ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തില്‍ പിടിയിലായവര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍...
ന്യൂഡല്‍ഹി: ശ്രീ രാഷ്ട്രീയ രജ്പുത് കര്‍ണി സേന തലവന്‍ സുഖ്ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തില്‍ പിടിയിലായവര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി. രോഹിത് റാത്തോഡും നിതിന്‍ ഫൗജിയും അവരുടെ കൂട്ടാളികളിലൊരാളായ ഉദ്ധമും ഇന്ന് പുലര്‍ച്ചെയാണ് ചണ്ഡീഗഢില്‍ നിന്ന് പിടിയിലായത്.
രാജസ്ഥാനിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘവും ആയുധ ഇടപാടുകാരനുമായ രോഹിത് ഗോദരയുടെയും ഇയാളുടെ അടുത്ത സഹായി വീരേന്ദ്ര ചരണിന്റെയും നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫൗജി പോലീസിനോട് സമ്മതിച്ചു. രോഹിത് ഗോദാരയുടെയും വീരേന്ദ്ര ചരണിന്റെയും സഹായിയായ റാപുതുമായി നിതിന്‍ ഫൗജി ബന്ധപ്പെട്ടു. ഗോഗമേദിയെ കൊല്ലാന്‍ സഹായിക്കുകയാണെങ്കില്‍ വ്യാജ പാസ്പോര്‍ട്ടും കനേഡിയന്‍ വിസയും ഏര്‍പ്പാടാക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.
ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ചും രാജസ്ഥാന്‍ പോലീസും ശനിയാഴ്ച രാത്രി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മൂവരും പിടിയിലായത്.
Key words: Karnisena, Canada Visa, Passport, Shooter
COMMENTS