Minister Madhu Bangarappa convicted in cheque bounce case
ബംഗളൂരു: ചെക്ക് കേസില്‍ കര്‍ണാടക മന്ത്രിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയ്ക്കാണ് കുറ്റവാളിയെന്ന് തെളിഞ്ഞതിനാല്‍ കോടതി ശിക്ഷ വിധിച്ചത്.
6.96 കോടി പിഴ അടയ്ക്കുകയോ അല്ലെങ്കില്‍ ആറു മാസം വെറും തടവ് അനുഭവിക്കുകയോ വേണമെന്നാണ് വിധി. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി.
2011 ല്‍ മന്ത്രി മധു ബംഗാരപ്പ ഡയറക്ടറായിരുന്ന ആകാശ് ഓഡിയോ - വീഡിയോ പ്രൈവറ്റ് ലിമിറ്റഡിനെതിരെ രാജേഷ് എക്‌സ്‌പോര്‍ട്‌സ് നല്‍കിയ ചെക്ക് കേസിലാണ് കോടതി ഉത്തരവ്.
അതേസമയം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി.
Keywords: Karnataka minister, Convicted, Court
COMMENTS