Kannada actress Leelavathy passed away
ബംഗളൂരു: മുതിര്‍ന്ന കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വെള്ളിയാഴ്ച വൈകിട്ട് നെലമംഗലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ലീലാവതിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള പ്രമുഖര്‍ അനുശോചനമറിയിച്ചു.
16-ാം വയസില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി തമിഴ്, തെലുങ്ക് സിനിമകളില്‍ നിരവധി ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
രാജ് കുമാര്‍, എന്‍.ടി രാമറാവു, എം.ജി രാമചന്ദ്രന്‍ തുടങ്ങിയ മഹാരഥന്മാരായ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഭക്ത പ്രഹ്ലാദ, മംഗല്യ യോഗ, ഭക്ത കുബേര, മന മെച്ചിദ മഡദി തുടങ്ങിയവയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.
Keywords: Leelavathy, Kannada actress, Passed away
COMMENTS