Kanam Rajendran passed away
തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി തലസ്ഥാനം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.
വൈകാരികമായ യാത്രയയപ്പാണ് നേതാക്കളും പ്രവര്‍ത്തകരും തലസ്ഥാനത്ത് അദ്ദേഹത്തിന് നല്‍കിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി.രാജ അടക്കമുള്ള നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കോട്ടയത്തേക്കുള്ള വിലാപയാത്ര. നിരവധി നേതാക്കള്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
രാത്രി പതിനൊന്നു മണിയോടെ വിലാപയാത്ര കോട്ടയത്തെ വസതിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ പത്തു മണിക്കാണ് സംസ്‌കാരം.
Keywords: Kanam Rajendran, CPI, D.Raja
COMMENTS