കൊച്ചി: യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്...
കൊച്ചി: യഹോവാ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു.
ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ലില്ലി.
ഇവരുടെ ഭര്‍ത്താവ് എ.കെ ജോണ്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ലയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂര്‍ നീലീശ്വരത്തെ ലിബ്ന(ഏഴ്), അമ്മ സാലി, സഹോദരന്‍ പ്രവീണ്‍, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തില്‍ ഇതുവരെ മരിച്ച മറ്റുള്ളവര്‍.
Key words: Kalamassery blast, One dead
COMMENTS