ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ കൈക്ക് ബലം കുറയുന്നു. അധികാര കസേരയില്‍ പിടിച്ചിരിക്കാനാകാതെ തളരുന്നതായി ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ...
ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ കൈക്ക് ബലം കുറയുന്നു. അധികാര കസേരയില്‍ പിടിച്ചിരിക്കാനാകാതെ തളരുന്നതായി ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പ്രതീക്ഷ മങ്ങിത്തുടങ്ങിയ അവസ്ഥയിലാണ് കോണ്‍ഗ്രസ്.
രാജസ്ഥാനില്‍ അഞ്ച് വര്‍ഷത്തിന് ശേഷം താമര വിരിയാനുളള സാധ്യതയാണ് തെളിയുന്നത്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാനില്‍ 108 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 78 സീറ്റുകളില്‍ കോണ്‍ഗ്രസും 13 സീറ്റുകളില്‍ മറ്റുളളവരും മുന്നിട്ട് നില്‍ക്കുന്നു.
അതേസമയം, ലീഡ് ഉയര്‍ന്ന സാഹചര്യങ്ങളില്‍ വിജയത്തിനു സമാനമായ ആഘോഷമാണ് ബിജെപി പാര്‍ട്ടി ആസ്ഥാനങ്ങളില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ കോണ്‍ഗ്രസ് മുഖമായ സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് സിംഗാണ് ഇവിടെ മുന്നില്‍. കോണ്‍ഗ്രസ് സ്പീക്കര്‍ സി പി ജോഷിയും പിന്നിലാണ്.
Key words: Congress, Bjp, Result
COMMENTS