തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നാളെ അമേരിക്കയിലേക്ക് പോകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് നി...
തിരുവനന്തപുരം: വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നാളെ അമേരിക്കയിലേക്ക് പോകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് നിലവില്‍ ചികിത്സയിലുള്ള കെ. സുധാകരന്‍ വിദഗ്ധ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്.
കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക. ഭാര്യയും ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. പാര്‍ട്ടിയില്‍ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല.
Key words: K.Sudhakaran, America, Treatment
COMMENTS