ജിദ്ദ: ഈ വര്‍ഷത്തെ ജിദ്ദ പുസ്തകമേളയ്ക്ക് തുടക്കമായി. ജിദ്ദ സൂപ്പര്‍ഡോമില്‍ വെച്ച് നടക്കുന്ന പുസ്തകമേള ഡിസംബര്‍ 16 വരെ നീണ്ടുനില്‍ക്കും. സൗദ...
ജിദ്ദ: ഈ വര്‍ഷത്തെ ജിദ്ദ പുസ്തകമേളയ്ക്ക് തുടക്കമായി. ജിദ്ദ സൂപ്പര്‍ഡോമില്‍ വെച്ച് നടക്കുന്ന പുസ്തകമേള ഡിസംബര്‍ 16 വരെ നീണ്ടുനില്‍ക്കും. സൗദി ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്‍ഡ് ട്രാന്‍സലേഷന്‍ കമ്മീഷനാണ് മേള നടത്തുന്നത്.
ആയിരത്തിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ നാനൂറില്‍പ്പരം പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയുടെ ഭാഗമായി ദിവസവും നിരവധി സാംസ്‌കാരിക, കലാ, സാഹിത്യ പരിപാടികള്‍ അരങ്ങേറും. രാവിലെ 11 മണിമുതല്‍ രാത്രി 12 മണിവരെ വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 12 മണിവരെയാണ് മേള.
Key words: Jeddah , Books fest
COMMENTS