തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്മാന് എങ്ങനെ തുടരാനാകുമെന്ന് എ ഐ സി...
തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്മാന് എങ്ങനെ തുടരാനാകുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അങ്ങനെ തുടരുന്നത് നിയമവിരുദ്ധമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഡി ജി പി എന്ത് നോക്കി നില്‍ക്കുകയാണ്? അടിച്ച് പ്രതിക്കൂട്ടിലായ ഗണ്മാന് പൂര്‍ണ സംരക്ഷണമാണ് നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കൊപ്പമാണ് ഇപ്പോഴും ഗണ്മാന്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Key words: K.C Venugopal, Gunman, Case
COMMENTS