ടെല്‍ അവീവ്: തങ്ങളുടെ മൂന്നു പൗരന്മാരെ അബദ്ധത്തില്‍ വെടിവെച്ചു കൊന്നതായി ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലും ഹമാസും തമ്മില്‍ ഗാസയില്‍ ...
ടെല്‍ അവീവ്: തങ്ങളുടെ മൂന്നു പൗരന്മാരെ അബദ്ധത്തില്‍ വെടിവെച്ചു കൊന്നതായി ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. ഇസ്രായേലും ഹമാസും തമ്മില്‍ ഗാസയില്‍ തുടര്‍ന്നുവരുന്ന യുദ്ധത്തിനിടയിലാണ് ഇസ്രായേല്‍ പ്രതിരോധ സേന അബദ്ധം കാണിച്ചത്.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരര്‍ പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയ തങ്ങളുടെ മൂന്ന് സിവിലിയന്‍മാരെ ഇസ്രായേല്‍ പ്രതിരോധ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി ഐഡിഎഫ് (കഉഎ) വക്താവ് ഡാനിയല്‍ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മൂന്ന് ഇസ്രായേലുകാരും മരിച്ചിരുന്നു. ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ പ്രതിരോധ സേന ഏറ്റെടുക്കുന്നതായും ഡാനിയല്‍ ഹഗാരി പറഞ്ഞു.
'ആ സമയം വല്ലാത്തൊരു പ്രതിസന്ധിഘട്ടത്തിലായിരുന്നു സേന. ചാവേര്‍ ബോംബര്‍മാര്‍ ഉള്‍പ്പെടെ നിരവധി ഭീകരരെ ഇസ്രായേല്‍ സൈനികര്‍ നേരിട്ട അതേ പ്രദേശത്തു വച്ചാണ് ഈ സംഭവവും നടന്നതെന്നും സേന അദ്ദേഹം പറഞ്ഞു.
COMMENTS