ടെല്‍ അവീവ്: തടവുകാരെ മോചിപ്പിക്കാനുള്ള തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലി ബന്ദികളെ ആരും ജീവനോടെ വിടില്ലെന്ന് ഹമാസ് മുന്ന...
ടെല്‍ അവീവ്: തടവുകാരെ മോചിപ്പിക്കാനുള്ള തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇസ്രായേലി ബന്ദികളെ ആരും ജീവനോടെ വിടില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച തെക്കന്‍ ഗാസയിലെ പ്രധാന നഗരത്തില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഇസ്രായേല്‍ സൈനിക ആക്രമണത്തിലൂടെ ഗാസയുടെ ഭൂരിഭാഗവും അവശിഷ്ടങ്ങളാക്കി മാറ്റുകയും 17,997 പേരെ കൊല്ലുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
ഗാസയില്‍ ഇപ്പോഴും 137 ബന്ദികളുണ്ടെന്ന് ഇസ്രായേല്‍ പറയുന്നു, 7,000 പലസ്തീനികള്‍ ഇസ്രായേല്‍ ജയിലുകളില്‍ ഉണ്ടെന്നാണ് വിവരം.
മാസങ്ങള്‍ നീണ്ട തീവ്രമായ ബോംബാക്രമണങ്ങളും ഏറ്റുമുട്ടലുകളും ഗാസയുടെ ആരോഗ്യ സംവിധാനത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിട്ടുണ്ട്. മിക്ക ആശുപത്രികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല, ഏകദേശം രണ്ട് ദശലക്ഷം ആളുകള്‍ പലായനം ചെയ്തു.
Key words: Hamas, Israel
COMMENTS