ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് ദുബായില്‍ വച്ച് നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം നടക്കുന്നത്. 77 സ്‌പോട്ടുകളാണ് ...
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലം ഇന്ന് ദുബായില്‍ വച്ച് നടക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം നടക്കുന്നത്. 77 സ്‌പോട്ടുകളാണ് ഒഴിവുള്ളത്. 333 കളിക്കാരാണ് കളിക്കാന്‍ തയ്യാറായിട്ടുള്ളത്.
ലേല പട്ടികയില്‍ നിരവധി പ്രമുഖ കളിക്കാരും ഉണ്ടാകും. പ്രത്യേകിച്ച് മുന്‍നിര കളിക്കാരായ ഓസ്ട്രേലിയയില്‍ നിന്നുള്ള - ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ മിനി ലേലത്തിനായുള്ള പട്ടികയിലുണ്ട്.
അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രച്ചിന്‍ രവീന്ദ്ര, അസ്മത്തുള്ള ഒമര്‍സായി എന്നിവരും പട്ടികയില്‍ മുന്‍ നിരയിലുള്ള യുവ പ്രതിഭകളാണ്.
Key words: IPL, Auction
COMMENTS