ന്യൂഡല്‍ഹി : ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ശുപാര്‍ശ ചെയ്തതു. ഏകദിന ല...
ന്യൂഡല്‍ഹി : ഇത്തവണത്തെ അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ശുപാര്‍ശ ചെയ്തതു. ഏകദിന ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനാണ് 33-കാരനായ മുഹമ്മദ് ഷമിയെ അവാര്‍ഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ഷമിയുടെ പേര് ഉള്‍പ്പെടുത്താന്‍ കായിക മന്ത്രാലയത്തോട് ബിസിസിഐ പ്രത്യേക അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളിലായി ഷമി 24 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഷമി ഇടംപിടിച്ചേക്കുമെന്നും സൂചനയുണ്ട്. മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകള്‍ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഷമിയുടെ പേരിലാണ്.
മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡും അര്‍ജുന അവാര്‍ഡും ഉള്‍പ്പെടെ ഈ വര്‍ഷത്തെ കായിക അവാര്‍ഡുകള്‍ തീരുമാനിക്കാന്‍ മന്ത്രാലയം 12 അംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറാണ് സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹത്തെ കൂടാതെ ആറ് മുന്‍ അന്താരാഷ്ട്ര അത്ലറ്റുകളും ഈ സമിതിയിലുണ്ട്. ഹോക്കി താരം ധനരാജ് പിള്ള, മുന്‍ തുഴച്ചില്‍ താരം കമലേഷ് മേത്ത, മുന്‍ ബോക്സറായ അഖില്‍ കുമാര്‍, വനിതാ ഷൂട്ടറും നിലവിലെ ദേശീയ പരിശീലകയുമായ ഷുമ ഷിരൂര്‍, മുന്‍ ക്രിക്കറ്റ് താരം അഞ്ജും ചോപ്ര, ബാഡ്മിന്റണ്‍ താരം തൃപ്തി മുര്‍ഗുണ്ടെ, പവര്‍ലിഫ്റ്റര്‍ ഫര്‍മാന്‍ പാഷ എന്നിവരും പാനലിലെ അംഗങ്ങളാണ്.
Key words: Shami, Pacer, Arjuna Award
COMMENTS