ന്യൂഡല്‍ഹി : 2011 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത...
ന്യൂഡല്‍ഹി : 2011 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ വിട്ടുകിട്ടാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു.
രാജ്യത്ത് വിചാരണ നേരിടാന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് അടുത്തിടെയാണ് ആവശ്യപ്പെട്ടത്. ഇയാള്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്നയാളാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സയീദിനെ ഇന്ത്യ മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 2008 നവംബര്‍ 26-ന് നാല് ദിവസങ്ങളിലായി നടന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'യുഎന്‍ വിലക്കിയ ഭീകരന്‍ കൂടിയാണ് ഹാഫിസ് സയീദ്. നേരത്തെ ഇക്കാര്യം പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹാഫിസ് സയീദിനെ കൈമാറാന്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
Key words: India, Pakistan, Terrorist, Hafiz Saeed
COMMENTS