ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്ന് സാധാരണക്കാര്‍ മരിച്ച സംഭവത്തില്‍ ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനെതിരെ സൈന്യം നടപടിയെടുത്ത...
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ മൂന്ന് സാധാരണക്കാര്‍ മരിച്ച സംഭവത്തില്‍ ബ്രിഗേഡിയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥനെതിരെ സൈന്യം നടപടിയെടുത്തു.
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി13 സെക്ടര്‍ രാഷ്ട്രീയ റൈഫിള്‍സിന്റെ ബ്രിഗേഡിയര്‍ കമാന്‍ഡറെ നിയോഗിച്ചതായി ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, പ്രദേശത്ത് തീവ്രവാദി ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവങ്ങളും അന്വേഷിക്കും.
രജൗരി-പൂഞ്ച് സെക്ടറില്‍ റോഡിന്റെ വളവില്‍ പതിയിരുന്ന് സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഇതിന് പിന്നാലെയാണ് ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി പ്രദേശത്തെ മൂന്ന് പൗരന്മാരെയും കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഈ മൂന്ന് സാധാരണക്കാരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് സൈന്യം പിന്നീട് ഉത്തരവിട്ടിരുന്നു. അന്വേഷണം ആരംഭിച്ചതോടെയാണ് ബ്രിഗേഡിയര്‍ കമാന്‍ഡര്‍ക്കെതിരെ ആദ്യ നടപടി സ്വീകരിച്ചത്.
Key Words: Jammu And Kashmir, Terror Attack
COMMENTS