ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്ര...
ഇന്ന് ഉച്ചകഴിഞ്ഞ് 3:45നാണ് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണമുണ്ടായത്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് സൈന്യം തിരിച്ചടിച്ചത്. ഇന്നലെ രാത്രി മുതല്‍ രജൗരിയിലെ തനമണ്ടിയില്‍ ഓപ്പറേഷന്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ആക്രമണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു ട്രക്കും ജിപ്സിയും ഉള്‍പ്പെടെയുള്ള പോലീസ് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Key words: Jammu and Kashmir, Rajouri, Terror attack, Three soldiers, Martyred
COMMENTS