ന്യൂഡല്‍ഹി : ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് മധ്യ, വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവിക സേന നിരീക്ഷണം ശക്തമാക്കി. വ്യാപാര...
ന്യൂഡല്‍ഹി : ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് മധ്യ, വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവിക സേന നിരീക്ഷണം ശക്തമാക്കി.
വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനാ വിന്യാസം കൂടുതല്‍ വ്യാപകമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, മധ്യ-വടക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലൂടെ സഞ്ചരിച്ച വ്യാപാര കപ്പലുകള്‍ക്ക് സുരക്ഷാഭീഷണി നേരിടേണ്ടി വന്നിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യെമനില്‍ നിന്നുള്ള ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍.
ഇന്ത്യന്‍ തീരത്ത് നിന്ന് ഏകദേശം 700 നോട്ടിക്കല്‍ മൈല്‍ അകലെ എംവി റൂവന് നേരെ നടന്ന കടല്‍ക്കൊള്ള സംഭവവും ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്ന് ഏകദേശം 220 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായി എംവി ചെം പ്ലൂട്ടോയില്‍ അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണവും കണക്കിലെടുത്താണ് പുതിയ നീക്കം.
COMMENTS