ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മന്ത്രി കെ. പൊന്‍മുടിക്കും ഭാര്യക്കും മൂന്നു വര്‍ഷം തടവ് ശിക്ഷ. അന്‍പത് ലക്ഷം രൂപ പിഴയും ...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മന്ത്രി കെ. പൊന്‍മുടിക്കും ഭാര്യക്കും മൂന്നു വര്‍ഷം തടവ് ശിക്ഷ. അന്‍പത് ലക്ഷം രൂപ പിഴയും അടയ്ക്കണം. വിധി വന്നതോടെ മന്ത്രി എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യന്‍ ആയി.
2016ല്‍ മന്ത്രിയെയും ഭാര്യ പി. വിശാലാച്ചിയേയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ശിക്ഷാവിധി ഡിസംബര്‍ 21ന് പ്രഖ്യാപിക്കുമെന്ന് കോടതി അറിയിക്കുകയും ചെയ്തിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലൈയില്‍ പൊന്‍മുടിയെയും മകനും കല്ലക്കുറിച്ചി എംപിയുമായ ഗൗതം സിഗമണിയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2011ലെ അനധികൃത മണല്‍ഖനനവും അതേത്തുടര്‍ന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇഡി ഇവരെ ചോദ്യം ചെയ്തത്. 2006-2011 കാലത്ത് ഖനി-ധാതു വകുപ്പ് മന്ത്രിയായിരിക്കെ കെ. പൊന്‍മുടി മൈനര്‍ മിനറല്‍ കണ്‍സെഷന്‍ ആക്ട് ലംഘിച്ചുവെന്നും ഇഡി ആരോപിച്ചു.
Key words: Ponmudi, TamilNadu, Illegal acquisition, Case, Jail
COMMENTS