കൊച്ചി: അഞ്ച് മാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിഷയം ഗൗരവമായി എടുക്കുന്നുവെന്നും മറിയക...
കൊച്ചി: അഞ്ച് മാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ വിഷയം ഗൗരവമായി എടുക്കുന്നുവെന്നും മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കിയേ തീരുവെന്നും ഹൈക്കോടതി. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി, പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചു.
മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ടെന്നും പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കൂവെന്നും ഹൈക്കോടതി പറഞ്ഞു. വിധവാപെന്‍ഷന്‍ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ , കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി. എന്നാല്‍ ക്രിസ്മസിനു പെന്‍ഷന്‍ ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ലെന്ന് കോടതി പറഞ്ഞു. ചിലവിനുള്ള പെന്‍ഷന്‍ തുക തേടിവന്നത് 78 വയസ്സുള്ള സ്ത്രീയാണെന്നും കോടതി സൂചിപ്പിച്ചു.
അതേസമയം, വേറെ വരുമാനമൊന്നുമില്ലെന്ന് മറിയക്കുട്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു, 1600 രൂപയല്ലെ ചോദിക്കുന്നുളളു എന്ന് ആരാഞ്ഞ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മറിയക്കുട്ടിയുടെ പരാതി ആര് കേള്‍ക്കുമെന്നും ചോദിച്ചു.
പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരെ മറിയക്കുട്ടി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ച് മാസമായി വിധവ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും ജൂലൈ മാസത്തിലെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചതെന്നും മറിയക്കുട്ടി കോടതിയില്‍. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ പറയുന്നു.
പുതുവത്സരത്തിന് മുന്‍പ് മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ മുഴുവന്‍ ലഭ്യമാക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയിലുണ്ട്. വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടിയിരുന്നു.
Key words: Mariyakkutty, Pension Due, Government, High court
COMMENTS