High court notice to SFI protesters
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയവരെ തടഞ്ഞ സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്. സെനറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന എട്ട് അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി.
എസ്.എഫ്.ഐ നേതാക്കളായ അഫ്‌സല്‍, മുഹമ്മദ് അലി ഷിഹാബ്, കെ.വി അനുരാജ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകാന്‍ ഹൈക്കോടതി നോട്ടീസ് അയച്ചത്.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അംഗങ്ങള്‍ സെനറ്റില്‍ ഹാജരാകാനെത്തിയപ്പോള്‍ സംഘപരിവാര്‍ ബന്ധമുള്ള അംഗങ്ങളെ കടത്തിവിടില്ലെന്നു പറഞ്ഞ് എസ്.എഫ്.ഐ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
Keywords: High court, Notice, SFI, Protest, Calicut university
COMMENTS