High court criticises Navakerala sadas
കൊച്ചി: നവകേരള സദസിനായി സ്‌കൂള്‍ മതിലുകള്‍ പൊളിക്കുന്നതിനെതിരെ ശക്തമായി വിമര്‍ശനമുന്നയിച്ച് ഹൈക്കോടതി. എന്തിനാണ് സ്‌കൂളുകളുടെ മതിലുകള്‍ പൊളിക്കുന്നതെന്നും ആര്‍ക്കാണ് നവ കേരള സദസിന്റെ ചുമതലയെന്നും കോടതി ചോദിച്ചു.
മതില്‍ പൊളിക്കുന്നത് പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേയെന്നും നവ കേരള സദസ് നോഡല്‍ ഓഫീസറും ജില്ലാ കളക്ടറും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എന്നാല്‍ സംഭവിച്ചു പോയെന്നും പൊളിച്ച മതിലുകളെല്ലാം പുനര്‍നിര്‍മ്മിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതിനാണ് പൊതുഖജനാവില്‍ നിന്നുള്ള പണമല്ലേ ഇതെന്ന് കോടതി ചോദിച്ചത്.
കൊല്ലത്ത് ക്ഷേത്ര മൈതാനം വേദിയാക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നടപടി.
Keywords: High court, Navakerala sadas, Criticise
COMMENTS