ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസുകളെ പിടിച്ചു കുലുക്കിയ വര്‍ഷമാണ് വിടപറയുന്നത്. ജവാനും പഠാനും പിന്നാലെ ഡങ്കിയും എത്തിയിട്ടുണ്ടെങ്കിലും ...
ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസുകളെ പിടിച്ചു കുലുക്കിയ വര്‍ഷമാണ് വിടപറയുന്നത്. ജവാനും പഠാനും പിന്നാലെ ഡങ്കിയും എത്തിയിട്ടുണ്ടെങ്കിലും പ്രദര്‍നം ആരംഭിച്ച് അധികമാകാത്തതിനാല്‍ വ്യക്തമായി കളക്ഷന്‍ ചിത്രം ലഭ്യമല്ല.
2023ല്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ പത്ത് ബ്ലോക്ബസ്റ്ററുകളില്‍ ആദ്യത്തേത് ഷാരൂഖ് ചിത്രം ജവാനാണ്. ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത 'ജവാന്‍'. ആഗോള വ്യാപകമായി 1,148 കോടിയാണ് ചിത്രം നേടിയത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ നയന്‍താര, വിജയ് സേതുപതി, ദീപിക പദുക്കോണ്‍, പ്രിയാമണി, സന്യ മല്‍ഹോത്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
ലിസ്റ്റിലെ രണ്ടാമത്തെ സ്ഥാനവും കൊണ്ടുപോയത് ഷാരൂഖ് ഖാന്‍ നായകനായ ചിത്രമാണ്. ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 1,050 കോടിയാണ് നേടിയത്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സിലെ നാലാമത്തെ ഭാഗമാണ്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും അഭിനയിച്ചു.
ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തിളങ്ങിയത് ഷാരൂഖ് ഖാന്‍ ആണെങ്കില്‍ മൂന്നാം സ്ഥാനത്തെത്തിയത് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമലാണ്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 800 കോടിയോളം നേടിയ ചിത്രം സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നിവരാണ് പ്രധാന താരങ്ങള്‍. ടി-സീരീസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി1 സ്റ്റുഡിയോ ഫിലിംസ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വംഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
രജ്‌നികാന്ത് നായകനായ ജയിലറാണ് കളക്ഷന്‍ ലിസ്റ്റിലെ നാലാം സ്ഥാനത്തുള്ള ചിത്രം. ജയിലര്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 607-610 കോടി നേടിയിട്ടുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിനായകന്‍, രമ്യാ കൃഷ്ണന്‍, വസന്ത് രവി, തമന്ന ഭാട്ടിയ, സുനില്‍, മിര്‍ണ മേനോന്‍, യോഗി ബാബു, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരും അഭിനയിച്ചു. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്.
കളക്ഷനില്‍ അഞ്ചാം സ്ഥാനത്തെത്തിയത് വിജയ് നായകനായ ലിയോ ആണ്. 605.25-620.50 കോടി രൂപയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ലിയോ നേടിയത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം വാസുദേവ് മേനോന്‍, മിഷ്‌കിന്‍, മഡോണ സെബാസ്റ്റ്യന്‍, ജോര്‍ജ്ജ് മരിയന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മാത്യു തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ലിസ്റ്റിലേക്ക് ആറാം സ്ഥാനം നേടി കടന്നു വന്നത് സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 ആണ്. 691.08 കോടിയാണ് ഗദ്ദറിന്റെ ആഗോള കളക്ഷന്‍. അനില്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചത്. അമീഷ പട്ടേലും ഉത്കര്‍ഷ് ശര്‍മ്മയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സല്‍മാന്‍ ഖാനെ നായകനാക്കി മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ടൈഗര്‍ 3 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 462.73 കോടി നേടി എട്ടാം സ്ഥാനത്തെത്തി. ചിത്രത്തില്‍ കത്രീന കൈഫും ഇമ്രാന്‍ ഹാഷ്മിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന വൈആര്‍എഫ് സ്‌പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ സിനിമയാണ് ടൈഗര്‍ 3.
രണ്‍വീര്‍ സിംഗും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത റോക്കി ഔര്‍ റാണി കി പ്രേം കഹാനിയാണ് ലിസ്റ്റില്‍ അടുത്തത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 355.61 കോടി നേടി. ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന ആസ്മി, ടോട്ട റോയ് ചൗധരി, ചുര്‍ണി ഗാംഗുലി, ആമിര്‍ ബഷീര്‍, ക്ഷിതി ജോഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദിപുരുഷ് ലിസ്റ്റിലെ പത്താം സ്ഥാനത്തെ ചിത്രം. 500-700 കോടി ബജറ്റില്‍ പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 353-450 കോടി നേടി. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ ആക്ഷന്‍ സിനിമയായാണ് ഇതെത്തിയത്. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോന്‍, സണ്ണി സിംഗ്, ദേവദത്ത നഗെ എന്നിവരും പ്രധാന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു.
Key words: Movies, 2023, Highest BoxOffice Collection
COMMENTS