Heera group MD arrested in cheating case
കൊച്ചി: വായ്പാ തട്ടിപ്പ് കേസില്‍ ഹീരാ ഗ്രൂപ്പ് എം.ഡി അബ്ദുള്‍ റഷീദിനെ (ബാബു) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തു. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 14 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്.
തിരുവനന്തപുരം ആക്കുളത്തെ ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടെടുത്ത വായ്പയാണ് ഫ്‌ളാറ്റുകള്‍ വില്‍പ്പന നടത്തിയിട്ടും ഇയാള്‍ തിരിച്ചടയ്ക്കാതിരുന്നത്. ഹീര ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റും റെയ്ഡ് നടത്തിയ ശേഷം ഇയാളെ വിശദമായി ചോദ്യംചെയ്തതിന് ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: ED, Heera group MD, Bank, Cheating case
COMMENTS