Heavy rain and wind cause flood in Chennai
ചെന്നൈ: ചെന്നൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ജനജീവിതം താറുമാറായി. താംബരം, വടപളനി ഉള്‍പ്പടെ മിക്ക സ്ഥലങ്ങളും വെള്ളത്തിലാണ്. സബ്‌വേകളും അടിപ്പാലങ്ങളുമെല്ലാം വെള്ളത്തിലാണ്. മരങ്ങള്‍ വീണ് വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ മിക്ക സ്ഥലങ്ങളിലും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തില്‍ റണ്‍വേയില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഇന്നു രാത്രി 11 മണി വരെ വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. 12 ആഭ്യന്തര സര്‍വീസുകളും നാല് രാജ്യാന്തര സര്‍വീസുകളും റദ്ദാക്കി.
ഇവിടെ ഇറങ്ങേണ്ട രാജ്യാന്തര സര്‍വീസുകളെല്ലാം വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടു രൂപപ്പെട്ട വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കിടക്കുന്ന വീഡിയോയും നഗരത്തിലെ റോഡുകളില്‍ കാറുകളുള്‍പ്പടെ ഒഴുകി നീങ്ങുന്നതിന്റെ വീഡിയോയും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്.
Keywords: Chennai, Flood, Heavy rain, Airport
COMMENTS