Heavy rain alert in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തമിഴ്‌നാട്ടില്‍ കന്യാകുമാരി മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നും മഴ തുടരുന്നതെന്നും അറിയിപ്പ്.
തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും പാലക്കാട്, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കും മറ്റിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ഇതേതുടര്‍ന്ന് മിക്ക താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ തമിഴ്‌നാട്ടിലെ 6 ജില്ലകളിലെ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
Keywords: Heavy rain alert, Kerala, Tamil Nadu, Today
COMMENTS