കര്‍ണാടക: കര്‍ണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ജനതാദള്‍ (സെക്കുലര്‍) നേതാവ് എ...
കര്‍ണാടക: കര്‍ണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ജനതാദള്‍ (സെക്കുലര്‍) നേതാവ് എച്ച്ഡി കുമാരസ്വാമി.
സംസ്ഥാനത്തെ ഒരു മന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നും കുമാരസ്വാമി അവകാശപ്പെട്ടു. മന്ത്രിയോടൊപ്പം 50-60 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ആരോപിച്ചു. 'ഒരു കോണ്‍ഗ്രസ് മന്ത്രി 50-60 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിയില്‍ ചേര്‍ന്നേക്കും. എന്തും സംഭവിക്കാം. ആര്‍ക്കും അവരില്‍ സത്യസന്ധതയും വിശ്വസ്തതയും അവശേഷിക്കുന്നില്ല,'- എച്ച്ഡി കുമാരസ്വാമി കര്‍ണാടകയിലെ ഹാസനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍, ചെറിയ നേതാക്കളില്‍ നിന്ന് ഇത്തരമൊരു ധീരമായ പ്രവൃത്തി പ്രതീക്ഷിക്കാനാവില്ലെന്നും സ്വാധീനമുള്ള ആളുകള്‍ക്ക് മാത്രമേ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ എന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ബിജെപിയും ജെഡിഎസും വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്ന മീനുകളെപ്പോലെ പൊരുതുകയാണ്, അവര്‍ വ്യാമോഹത്തിലാണ്, എന്ത് ചെയ്യുമെന്നാണ് കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
COMMENTS