കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജില...
കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ അനൂകൂല വിധിയുമായി ഹൈക്കോടതി.
മുഖ്യമന്ത്രിക്കും, മകള്‍ക്കും, രാഷ്ടീയ നേതാക്കള്‍ക്കും ഉള്‍പ്പെടെ 12 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ്. മുഖ്യമന്ത്രി അടക്കമുള്ളവരെ സ്വമേധയാ കക്ഷി ചേര്‍ത്തു. എതിര്‍കക്ഷികളെ കേള്‍ക്കാതെ ഹര്‍ജിയില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ഹൈക്കോടതി.
മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തുടര്‍ നടപടി. ജസ്റ്റിസ് കെ ബാബുവാണ് ഹര്‍ജിയില്‍ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്.
മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ്ബാബു ഹൈക്കോടതിയെ സമീപിച്ചത്.
വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
Key words: Pinarayi Vijayan, Veena Vijayan, HC Notice
COMMENTS