തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യക്തമാക്കി.
കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആര്‍ഷോ ആരോപിച്ചു.
അക്രമ സംഭവം ഒന്നും നടന്നിട്ടില്ലെന്നും പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ലെന്നും പറഞ്ഞ ആര്‍ഷോ വാഹനത്തിന് മുന്നില്‍ ചാടുക എന്ന സമരം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട.
മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്. ആ വഴികളില്‍ എസ്എഫ്ഐക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.
COMMENTS